ആലപ്പുഴ ജില്ല  

Posted by JAYADEV.B in

    കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്ന്. കെട്ടുവള്ളങ്ങള്‍ക്ക് പ്രസിദ്ധം, കിഴക്കിന്റെ വെനീസ് എന്ന് പ്രസിദ്ധം. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.  ജലാശയങ്ങളും കരപ്രദേശങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്ന പ്രദേശമാണ്. കുട്ടനാട് എന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്നും താണ സ്ഥലമാണ്. കേരളത്തിന്റെ നെല്ലറകളില്‍ ഒന്നാണ് കുട്ടനാട്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. പുന്നപ്ര-വയലാര്‍ സമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയുടെ പരിധിയില്‍ വരുന്നു.തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.കിഴക്കിന്റെ വെനീസ്. ആലപ്പുഴയെ ബ്രിട്ടീഷ് വൈസ്രോയി കര്‍സണ്‍ പ്രഭു വിശേഷിപ്പിച്ചതിങ്ങനെയാണ്. കായലുകള്‍, കായല്‍ നിലയങ്ങള്‍, ജലോത്സവങ്ങള്‍, വള്ളംകളി ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് ആലപ്പുഴ. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന കുട്ടനാടാണ് ആലപ്പുഴയുടെ മറ്റൊരു സ്വന്തം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം,അര്‍ത്തുങ്കല്‍ പള്ളി തുടങ്ങിയവ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ആലപ്പുഴയിലെ ചുണ്ടന്‍ വള്ളങ്ങള്‍ പ്രസിദ്ധമാണ്. വര്‍ഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങവില്‍ നിന്നും കാണികള്‍ എത്താറുണ്ട്. 


കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. . വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടില്‍ കടല്‍‌വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. കേരളത്തിലെ രണ്ട് മഴക്കാ‍ലങ്ങളോട് അനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ. 1968-ല്‍ ഭാരത സര്‍ക്കാര്‍, നദിയില്‍ ഒരു തടയണ കെട്ടാം എന്ന് ശുപാര്‍ശചെയ്തു. ഇതുകൊണ്ട് വേനല്‍ക്കാലത്ത് കടല്‍‌വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ കഴിയും. അങ്ങനെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീര്‍ക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പദ്ധതി പല കാരണങ്ങള്‍ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചുതീര്‍ന്നപ്പോള്‍ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972-ല്‍ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങള്‍ക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിര്‍മ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങള്‍ക്കിടയ്ക്ക് കര്‍ഷകര്‍ നിര്‍മ്മിച്ച ഭാഗം നിലനില്‍ക്കുന്നു.
‌ജില്ലയിലെ പ്രധാന പട്ടണങ്ങളും, സ്ഥലങ്ങളും
ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, ചേര്‍ത്തല, പുതുപ്പള്ളി, കൃഷ്ണപുരം, ഹരിപ്പാട്, എടത്വ, രാമങ്കരി, ഏവൂര്‍, പുന്നപ്ര, അമ്പലപ്പുഴ, മണ്ണാറശ്ശാല, വെട്ടിക്കോട്ട്, തുടങ്ങിയവ

 

This entry was posted on Thursday, 7 April 2011 at 3:19 pm and is filed under . You can follow any responses to this entry through the comments feed .

0 comments

Post a Comment